വിഷു ആശംസകള്‍!
കേരളത്തിലെ പ്രധാന ഉത്സവം ഇതാണ് എന്ന് ചോദിച്ചാല്‍ പൊതുവേ എല്ലാവരും ഓണം എന്നായിരിക്കും പറയുക . പക്ഷെ പണ്ടൊക്കെ കുട്ടികളോട് ചോദിച്ചാല്‍ അവര്‍ പറയുന്നത് വിഷു എന്നായിരിക്കും . വര്‍ണ കാഴ്ചകളൊരുക്കി , ശബ്ദ , ദ്രശ്യ വിസ്മയങ്ങളാല്‍ ബാല ഹൃദയങ്ങളെ (ഒപ്പം മുതിര്‍ന്നവരെയും) ഇത്ര കണ്ടു ആഹ്ലാദ ചിതരാക്കുന്ന മറ്റൊരു ആഘോഷം മലയാളികല്‍ക്കുണ്ടോ എന്ന് സംശയാമാണ് .
വിഷു കൊല്ല വര്ഷം മേടമാസം ഒന്നിന് ആണ് ആഘോഷിക്കപ്പെടുന്നത് . സൂര്യന്‍ ഉത്തരായനകാലത്ത് മേട രാശിയിലേക്ക് കടക്കുന്ന സമയം . എന്തായാലും , ഏറെക്കുറെ സമരാത്രങ്ങള്‍ ആയ ദിവസങ്ങള്‍ ആണ് വിഷുവിനും അതിനോടൊപ്പം ഉള്ള ദിവസങ്ങളിലും . വിഷുവം എന്നത് രാത്രിയും പകലും തുല്യ ദൈര്‍ഖ്യം ഉള്ളതിനെ സൂചിപ്പിക്കുന്നു .ആസാമില്‍ ബിഹു എന്നാ പേരിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട് . പഞാബികളുടെ ബൈസാഖിയും ഈ ദിവസം തന്നെ ..!

എന്തായാലും വിഷുവിനെ കുറിച്ചുള്ള ഓര്‍മകളില്‍ , പല ഇനം പടക്കങ്ങളും ( ഓലപടക്കം,കുത്തിപ്പടക്കം , ഞാലി പടക്കം, ആന പ്പടക്കം , ടൈന , അമിട്ട് , ഗുണ്ട് എന്നിങ്ങനെ,ഹ ഹ ! ) കൂടാതെ കമ്പിത്തിരി , പൂത്തിരി , മേശപ്പൂവ് , തല ചക്രം , തുടങ്ങി വര്‍ണ ദീപ്തമായ വിവിധ വിസ്മയങ്ങളും കൊച്ചു കൂട്ടുകാര്‍ക്കു ഏറെ ഇഷ്ടപ്പെടുന്നവയാണ് ..
ഒരു നല്ല വിഷുക്കാലം എല്ലാവര്ക്കും ആശംസിക്കുന്നു !
No comments:
Post a Comment